അബൂദബി: കൂടുതല്‍ അറേബ്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കേരള സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ ലുലു ഗ്രുപ്പിന്‍െറ സഹകരണത്തോടെ ജി.സി.സി രാജ്യങ്ങളില്‍ ‘എക്സ്പ്ളോര്‍ കേരള’ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ആദ്യ പ്രദര്‍ശനം അബൂദബി മുഷ്രിഫ് മാളില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കും. ദുബൈയിലെ ഇന്ത്യ ടൂറിസം ഓഫിസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവരും നാല് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ മുത്തവ അല്‍ ദാഹിരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരി, ഇത്തിഹാദ് എയര്‍വേയ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹാരിബ് അല്‍ മുഹൈരി, ഇന്ത്യ വിനോദ സഞ്ചാര ഡയറക്ടര്‍ ഐ.ആര്‍.വി. റാവു എന്നിവരും സംബന്ധിക്കും. എക്സ്പ്ളോര്‍ കേരളയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലിക്ക് നല്‍കി നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ എന്നിവരും പങ്കെടുത്തു.
എല്ലാ വിഭാഗക്കാരെയും ആകര്‍ഷിക്കുന്ന വിവിധ ടൂര്‍ പാക്കേജുകള്‍ എക്സ്പോയുടെ പ്രത്യേകതയാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിന്‍്റെ തനതു കലാ രൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടാകും.
കേരളത്തിന്‍െറ നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന കേരള ഭക്ഷ്യമേളയും നടത്തുന്നുണ്ട്.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലത്തെുന്നത്. ഒമാന്‍, കുവൈത്ത് രാജ്യങ്ങളില്‍നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. 2015ല്‍ 71,500 പേര്‍ സൗദിയില്‍ നിന്നത്തെിയപ്പോള്‍ യു.എ.ഇ.യില്‍നിന്ന് 20,506 പേരാണ് കേരളത്തിലത്തെിയത്.17,924 പേര്‍ ഒമാനില്‍നിന്നത്തെി. അറബ് നാടുകളില്‍ നിന്നായി ശരാശരി 1.12 ലക്ഷത്തിലധികം സന്ദര്‍ശകരാണ് കേരളം കാണാനത്തെുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് തുടര്‍ന്നും വിനോദസഞ്ചാര എക്സ്പോ സംഘടിപ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി പറഞ്ഞു.
explore:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.