Posted On
date_range Updated On
date_range ഇന്ന് നാട്ടിൽ പോകേണ്ടിയിരുന്ന യുവാവ് ദുബൈയിൽ നിര്യാതനായി
ദുബൈ: ഇന്ന് നാട്ടിൽ പോകേണ്ടിയിരുന്ന യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹ്യദയാഘാതം മൂലം മരിച്ചു.ചാവക്കാട് ഒരുമനയൂർ കൊളങ്ങരകത്ത് ആളുരകായിൽ നിയാസാണ് (42) മരിച്ചത്. നാട്ടിലേക്ക് തിരിക്കുന്നതിനായി സാധനങ്ങൾ വാങ്ങാൻ വാഹനവുമായി പുറത്തിറങ്ങിയ നിയാസിന് സിഗ്നലിെൻറ അടുത്തെത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
വാഹനം അനങ്ങാത്തതിനെ തുടർന്ന് വഴി ബ്ലോക്കായതോടെ പൊലീസ് എത്തി കാർ തുറന്ന് നോക്കിയപ്പോഴാണ് നിയാസ് മരിച്ചതായി അറിയുന്നത്. ഇന്ന് രാത്രിയിൽ എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇപ്പോൾ ചേറ്റുവയിലാണ് താമസം. ദുബൈ സബീൽ പാലസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നിഷിദ. മക്കൾ: മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം. ഹംപാസ് പ്രവർത്തകൻ അലി മുഹമ്മദിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.