ആവേശം വിതറുന്ന ജെറ്റ് സ്കീ മാരത്തൺ

അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന സീ ഫെസ്​റ്റിവലി​െൻറ ഭാഗമായാണ് ജെറ്റ് സ്കീ മാരത്തൺ അരങ്ങേറുന്നത്. ഏറെ പുതുമകളോടെയാണ് അജ്മാൻ കോർണിഷിൽ അരങ്ങേറുന്ന അജ്മാൻ സീ ഫെസ്​റ്റിവലി​െൻറ ഓരോ പതിപ്പും സംഘടിപ്പിക്കുന്നത്.

ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബി​െൻറ മേൽനോട്ടത്തിൽ അജ്മാൻ പൊലീസ്, ദുബൈ പൊലീസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ്‌ കോസ്​റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്​റ്റിവല്‍ നടക്കുന്നത്. യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷ​െൻറ പിന്തുണയോടെയാണ് ഉത്സവം തുടർച്ചയായി ഓരോ വർഷവും അരങ്ങേറുന്നത്.

ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബി​െൻറ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മത്സരങ്ങള്‍ക്ക് ഓരോ പതിപ്പിനും രജിസ്ട്രേഷൻ ലഭ്യമാണ്. മേഖലയിലെ തുടക്കക്കാർക്കും രജിസ്ട്രേഷൻ സൗകര്യമുണ്ട്. 40 വയസ്സിന് മുകളിലുള്ളവർക്ക് 60 മിനിറ്റും അല്ലാത്തവര്‍ക്ക് 105 മിനിറ്റ് ഓപ്പൺ കാറ്റഗറിയിലുമാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമൂല്യമുള്ള മത്സരം അരങ്ങേറുന്നത്. പ്രധാനമായും ഡിസംബര്‍ മാസമാണ്​ മത്സര കാലം.

Tags:    
News Summary - Exciting jet ski marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.