ആദിത്യ അനുഷ്, വൈഷ്ണവ് ഓവൂർ സന്തോഷ്
ഷാർജ: 2023-24 വർഷത്തെ അക്കാദമിക മികവിനുള്ള ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ അവാർഡ് മലയാളികളായ രണ്ട് വിദ്യാർഥികൾക്ക്.
ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ അനുഷ്, അംബാസർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വൈഷ്ണവ് ഓവൂർ സന്തോഷ് എന്നിവരാണ് പുരസ്കാരം നേടിയത്. 1998ലാണ് അധ്യാപന, പഠന മികവിനുള്ള അംഗീകാരമായി ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ പുരസ്കാരം ഏർപ്പെടുത്തിയത്.
അക്കാദമിക രംഗത്തെ മികച്ച പ്രകടനം, നേതൃഗുണം, പാഠ്യേതര വിഷയങ്ങളിലെ പ്രകടനം, സമൂഹങ്ങൾക്ക് നൽകുന്ന സംഭാവനകൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, മത്സരക്ഷമത എന്നിവ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുക. അനുഷിന്റെയും ആശാ രവിയുടെയും മകനാണ് ആദിത്യ അനുഷ്. സന്തോഷ് ഓവൂരിന്റെയും ധന്യ സന്തോഷിന്റെയും മകനാണ് വൈഷ്ണവ് ഓവൂർ സന്തോഷ്.
മേയ് 21ന് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്റെ മെഡിക്കൽ ആൻഡ് എജുക്കേഷനൽ സയൻസസ് ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് ഇരുവരും പുരസ്കാരവും കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.