ദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരമായ ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന് മാറ്റുരക്കാൻ ഇക്കുറി നൂറിലേറെ മത്സരാർഥികൾ. ഇത്രയധികം പേർ ഖുർആൻ അവാർഡ് പരിഗണനക്കെത്തുന്നത് ആദ്യമായാണെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും സംഘാടക സമിതി തലവനുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹ അറിയിച്ചു. 21ാമത് പതിപ്പിലെ മത്സരങ്ങൾ ജൂൺ രണ്ടു മുതൽ 12 വരെ നടക്കും.
രണ്ടു ലക്ഷം ദിർഹമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്ന സമ്മാനത്തുക. ജൂൺ 14നാണ് അവാർഡ് ദാന ചടങ്ങ്. അവാർഡ് പരിപാടിയോടനുബന്ധിച്ച സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും തുടങ്ങിക്കഴിഞ്ഞു. ദുബൈ ചേംബറിൽ ഡോ. ഉമർ അബ്ദുൽ ഖാഫിയും വനിതാ അസോസിയേഷൻ ഹാളിൽ ഡോ. മുഹമ്മദ് ഇമാമുമാണ് പ്രഭാഷണം നടത്തുന്നത്. വിദേശ ഭാഷകളിലെ പ്രഭാഷണം ഉൗദ് മേത്തയിലെ അൽ നാസർ ലിഷർ ലാൻറിലാണ്. 31ന് രാത്രി ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.