കോട്ടപ്പുറം സ്നേഹ സംഗമം നടത്തി

അൽഐൻ: നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്തുകാരായ പ്രവാസികൾ സ്​നേഹ സംഗമം സംഘടിപ്പിച്ചു. അൽഐൻ അൽ വഹ മാളിലാണ്​ സംഗമം നടന്നത്​ മാപ്പിളപ്പാട്ട്, ഖുർആൻ പാരായണം, അറബി പാട്ട് മത്സരം, ചോദ്യോത്തര മത്സരം, കസേരകളി, ചാക്കിലോട്ടം തുടങ്ങി  വിവിധ മത്സരങ്ങൾ നടത്തി. രിഫായിയ ദഫ് സംഘത്തി​​​െൻറ ദഫ് മുട്ടുമുണ്ടായിരുന്നു. പുതിയാളം മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി. ശാഹി ഉദ്​ഘാടനം ചെയ്തു, ശംസുദ്ദീൻ മുസ്‌ലിയാർ, പി.എം.എച്ച്​. അബ്​ദുൽ അസീസ്, പി.കെ. മുഹമ്മദ് കുഞ്ഞി ഹാജി, പി.പി. കബീർ എന്നിവർ സംസാരിച്ചു  ജാബിർ സ്വാഗതവും ഫിനാസ് നന്ദിയും പറഞ്ഞു.
അബുതാഹിർ, മമ്മി കോട്ടപ്പുറം, വി. സ്വാബിർ, സുബൈർ ഉഗ്രാണി, യൂനുസ് പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

News Summary - events uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.