Posted On
date_range Updated On
date_range ‘ഫിലിം ഇവൻറ്’ യു.എ.ഇ പ്രവർത്തനോദ്ഘാടനം
അബൂദബി: അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ കൂട്ടായ്മ ‘ഫിലിം ഇവൻറ്’ യു.എ.ഇയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തിലാണ് പരിപാടി നടന്നത്. സമാജം പ്രസിഡൻറ് വക്കം ജയലാൽ ഉദ്ഘാടനം ചെയ്തു. ഫിലിം ഇവൻറ് പ്രസിഡൻറ് എം.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു.
കേരള സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി മനോജ് മുഖ്യ പ്രഭാഷണം നടത്തി. ടി.എ. നാസർ, ഇടവ സൈഫ്, അഡ്വ. ആയിഷ സക്കീർ, മാഹീൻ, ഹനീഫ് കുമരനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു. കലാ സാംസ്കാരികരംഗത്തെ സംഭാവനകൾക്ക് വക്കം ജയലാൽ, ബിന്നി ടോമി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫിലിം ഇവൻറ് ജനറൽ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറർ ഉമ്മർ നാലകത്തു നന്ദിയും പറഞ്ഞു. നൃത്തം, ഗാനമേള, കോമഡി സ്കിറ്റ് തുടങ്ങിയ പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.