Posted On
date_range Updated On
date_range ഇന്ത്യൻ പാരമ്പര്യം തകർക്കാൻ അനുവദിക്കില്ല –പ്രഫ. ഖാദർ മൊയ്തീൻ
അബൂദബി: മഹാന്മാർ പടുത്തുയർത്തിയ മഹത്തായ ഇന്ത്യൻ പാരമ്പര്യം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ പ്രസ്താവിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ലീഡേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂദബി സംസ്ഥാന കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.കെ. ശാഫി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷൻ എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതം പറഞ്ഞു. ഹമീദ് കടപ്പുറം, അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.