?????? ????? ????????? ???????^???????????? ?????????????????

മലയാളി സമാജം വായനാമുറി ഉദ്ഘാടനം ചെയ്​തു

അൽഐൻ: വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനും പുസ്തകനിരൂപണം നടത്തുന്നതിനും വ്യക്തിത്വ വികസനത്തിനും വേണ്ടി അൽഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാമുറി’ കവിയും സാംസ്കാരികപ്രവർത്തകനുമായ എ.ടി. അബൂബക്കർ ഉദ്​ഘാടനം ചെയ്​തു. പ്രവാസജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്ന എ.ടി. അബൂബക്കറിന്​ ചടങ്ങിൽ യാത്രയയപ്പ്​ നൽകി. സമാജം ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ്​ ഡോ. അൻസാരി അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുൽ ഹമീദ്  ഉദ്ഘാടനം ചെയ്​തു. 

ഇന്ത്യൻ സോഷ്യൽ സ​​െൻറർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, വൈസ് പ്രസിഡൻറ്​ സേതുനാഥ്‌, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്, യുനൈറ്റഡ് മൂവ്മ​​െൻറ്​ആക്ടിങ്​ കൺവീനർ ഈസ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന കാവ്യസന്ധ്യയിൽ യുവ കവികളും വിദ്യാർഥികളും കവിത അവതരിപ്പിച്ചു. സമാജം സാഹിത്യ വിഭാഗം അസിസ്​റ്റൻറ്​ സെക്രട്ടറി സുരേന്ദ്രൻ പാലേരി നന്ദി പറഞ്ഞു. അസിസ്​റ്റൻറ്​ സെക്രട്ടറി രമേശ് പരിപാടികൾ നിയന്ത്രിച്ചു

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.