????????????? ????????? ??????? ?????????? ???????????? ??????

അന്താരാഷ്​ട്ര സഹിഷ്​ണുത ദിനാചരണം  സംഘടിപ്പിച്ചു

അബൂദബി: ഇന്ത്യൻ എംബസി, ഇന്ത്യൻ ബിസിനസ്​ ആൻഡ്​ പ്രഫഷനൽ ഗ്രൂപ്പ്​ (െഎ.ബി.പി.ജി) എന്നിവയുമായി സഹകരിച്ച്​ യു.എ.ഇ സഹിഷ്​ണുത മന്ത്രാലയം അന്താരാഷ്​ട്ര സഹിഷ്​ണുത ദിനാചരണം നടത്തി. അബൂദബി ഉമ്മ്​ അൽ ഇമാറാത്ത്​ പാർക്കിൽ നടന്ന പരിപാടി സഹിഷ്​ണുത കാര്യ മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ ഉദ്​ഘാടനം ചെയ്​തു.

പ്രബലവും സഹവർത്തിത്വവുമുള്ള സമൂഹത്തിന്​ സഹിഷ്​ണുതയുടെ പ്രാധാന്യം യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ തിരിച്ചറിഞ്ഞിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി, ​െഎ.ബി.പി.ജി ചെയർമാൻ ബി.ആർ. ഷെട്ടി തുടങ്ങിയവരും പ​െങ്കടുത്തു. കരകൗശല വസ്​തുക്കളുടെയും ആഭരണങ്ങളുടെയും പ്രദർശനം, സംഗീത പരിപാടി, കലാപരിപാടി തുടങ്ങിയവയുമുണ്ടായിരുന്നു.

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.