Posted On
date_range Updated On
date_range കണ്ണൂർ കൗസർ സ്കൂൾ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു
ദുബൈ: യു.എ.ഇയിലുള്ള കണ്ണൂർ കൗസർ ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ പ്രഥമ ഒത്തുചേരൽ ദുബൈയിൽ നടന്നു. സ്കൂൾ മാനേജർ വി.കെ ഖാലിദ്, അഡ്മിനിസ്ട്രേറ്റർ ടി .പി ഇല്യാസ് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. സ്കൂൾ ട്രസ്റ്റ് ചെയർമാൻ വി. കെ ഹംസ അബ്ബാസ് രക്ഷാധികാരിയായി അലുംനി കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി മുഹമ്മദ് നസീം (പ്രസി), യാസർ ഇബ്രാഹിം(സെക്ര), ഷിയാസ റഷീദ്, തൻസിയ , വഹീദ,ആദിൽ അബ്ദുൽ റൗഫ് , താഹിർ അലി , സീഷാൻ ഹാരിസ് , അംജദ് അലി(എക്സി.അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. കൗസർ ട്രസ്റ്റി പി. സി മൊയ്ദു , ആദിൽ സാദിഖ് എന്നിവർ സംസാരിച്ചു. സമ്പൂർണ പൂർവ വിദ്യാർത്ഥി സമ്മേളനം ജനുവരി ആദ്യ വാരം കണ്ണൂരിൽ സ്കൂൾ ക്യാമ്പസിൽ വിപുല പരിപാടികളോടെ നടത്തുമെന്ന് സ്കൂൾ മാനേജർ വി.കെ ഖാലിദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.