Posted On
date_range Updated On
date_range ഷാർജ ആസ്പാം സ്കൂളിൽ വിൻറർ വണ്ടർലാൻറ്
ഷാർജ: ആസ്പാം ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിൽ ഒരുക്കിയ വിൻറർ വണ്ടർലാൻറ് സംഗീത പരിപാടി ആവേശമായി. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾ വാദ്യ സംഗീതത്തിെൻറ അകമ്പടിയോടെ ഒരുക്കിയ പാട്ടുകൾ കേൾക്കാൻ ബോളിവുഡ് സംഗീത സംവിധായകൻ ലളിത് പണ്ഡിറ്റ് എത്തി. കുട്ടികൾക്കൊപ്പം അധ്യാപകരും പാട്ടുകളുമായി ഒത്തു ചേർന്നിരുന്നു. ചില കുഞ്ഞുങ്ങൾ സ്വരമാധുരി കൊണ്ട് മികവു പുലർത്തിയപ്പോൾ മറ്റു കുട്ടികൾക്ക് വാദ്യോപകരണങ്ങളിലാണ് കഴിവെന്നും ഇവയെ സമന്വയിപ്പിച്ച് എല്ലാവരുടെയും കഴിവുകൾക്ക് ഇടം നൽകാൻ അവസരമൊരുക്കുകയാണ് വിൻറർ വണ്ടർലാൻറ് എന്ന് പ്രിൻസിപ്പൽ ഷീലാ ജോർജ് പറഞ്ഞു. ലളിത് പണ്ഡിറ്റിെൻറ സാന്നിധ്യം കുട്ടികൾക്ക് ഏറെ ആത്മവിശ്വാസവും പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.