??????: ??????? ??????? ????? ????? ?????? ???????? ?????????????????? ????? ???????? ??????? ??????? ????? ???????? ????????? ??????????

വനിതാ മുന്നേറ്റത്തി​െൻറ സന്ദേശവുമായി  അൽ​െഎനിൽ വിമൻസ്​ഫെസ്​റ്റിവൽ

അൽ​െഎൻ: ഇന്ത്യൻ സോഷ്യൽ സ​െൻറർ വനിതാ വിഭാഗം ഒരുക്കിയ വിമൻസ്​ഫെസ്​റ്റിവൽ ദേശീയ ചലചി​ത്ര അവാർഡ്​ ജേതാവ്​ സുരഭി ലക്ഷ്​മി ഉദ്​ഘാടനം ചെയ്​തു. സ​െൻറർ പ്രസിഡൻറ്​ ഡോ​. ശശി സ്​റ്റീഫൻ, ജന. സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ, സാജിദ്​ കൊടിഞ്ഞി, ജിമ്മി (ടി.വി.എൻ. കുട്ടി), ലളിതാ രാമചന്ദ്രൻ, സോണി ലാൽ എന്നിവർ സംസാരിച്ചു.  അവാർഡ്​ നേട്ടത്തിനു ശേഷം ആദ്യമായി യു.എ.ഇയിൽ എത്തിയ സുരഭിക്ക്​ ഗംഭീര വരവേൽപ്പാണ്​ ​െഎ.എസ്​.സി ഒരുക്കിയത്​. 
വർഷങ്ങൾക്കു മുൻപ്​ ഇവിടെ നാടക കളരി സംഘടിപ്പിക്കാൻ എത്തിയതി​​െൻറ ഒാർമകൾ സുരഭിയും പങ്കുവെച്ചു. തൻവീർ അർഷാദും ജാനറ്റ്​ വർഗീസും പുരസ്​കാരങ്ങൾ ഏറ്റുവാങ്ങി. നിലീമ ശശിധരൻ നന്ദി പറഞ്ഞു. ദുബൈ സാരി ഇൻ സ്​റ്റൈൽ കൂട്ടായ്​മ ഒരുക്കിയ ഫാഷൻ പ്രദർശനവും പുതിയ അനുഭവമായി. നേരത്തേ നിരവധി പേർ പ​െങ്കടുത്ത ഒാണസദ്യയും സ​െൻററിൽ തയ്യാറാക്കിയിരുന്നു. 
 
Tags:    
News Summary - event-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.