പാപങ്ങളിൽ നിന്നുള്ള തിരിച്ചു പോക്കിന്​ റമദാൻ നിമിത്തമാവണം- വി.ടി അബ്​ദുല്ലക്കോയ തങ്ങൾ

മനാമ: പാപങ്ങളില്‍ നിന്നുള്ള തിരിച്ചു പോക്കിന് റമദാന്‍ നിമിത്തമാവണമെന്ന്  വി.ടി അബ്​ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഈമാന്‍ കേരള വിഭാഗം അല്‍റജ സ്​കൂളില്‍ സംഘടിപ്പിച്ച റമദാന് മുന്നൊരുക്കം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും വിവിധ തലങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭൂമി, മനുഷ്യ​​​െൻറ അവയവങ്ങള്‍, മാലാഖമാര്‍ തുടങ്ങിയ രേഖപ്പെടുത്തല്‍ സംവിധാനങ്ങളാണുള്ളത്. ജീവിതത്തില്‍ ചെയ്​തുപോയ തെറ്റുകുറ്റങ്ങള്‍ മായ്ച്ചു കളയാനും അതിന് പകരമായി സല്‍കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെടാനുമുള്ള അവസരങ്ങളില്‍ മികച്ച ഒന്നാണ് റമദാനെന്ന് ഇസ്​ലാം പഠിപ്പിക്കുന്നു. 

ദൃഢ വിശ്വാസത്തോടെയും ദൈവ പ്രീതീ കാംക്ഷിച്ചും നോമ്പെടുക്കുന്നവര്‍ക്കും രാത്രിയില്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്​ത്​ നമസ്​കരിക്കുന്നവർക്കും കഴിഞ്ഞ കാല പാപങ്ങള്‍ ദൈവം പൊറുത്തുകൊടുക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഈമാന്‍ കേരള വിഭാഗം പ്രസിഡൻറ്​  ജമാല്‍ നദ്​വി അധ്യക്ഷത വഹിച്ച പരിപാടി അ​ൈപ്ലഡ് സയന്‍സ് യൂനിവേഴ്​സിറ്റി എക്​സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും ചേംബര്‍ ഓഫ് കെമേഴ്​സ്​ ആൻറ്​ ഇന്‍ഡസ്ട്രി അംഗവുമായ ഡോ. വഹീബ് അഹ്​മദ് അല്‍ഖാജ ഉദ്ഘാടനം ചെയ്​തു. അദ്ദേഹത്തിനുള്ള ഉപഹാരം വി.ടി അബ്​ദുല്ലക്കോയ തങ്ങള്‍ നല്‍കി. നഫ്​സ സാജുവി​​​െൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. ബദ്റുദ്ദീന്‍ നന്ദിയും പറഞ്ഞു.

എം. അബ്ബാസ്, മൊയ്​തു കാഞ്ഞിരോട്, എ. അഹ്​മദ് റഫീഖ്, അബ്​ദുല്‍ ഗഫൂര്‍ മൂക്കുതല, ഫവാസ്, സഫ്വാന്‍, അബ്​ദുല്‍ ഫത്താഹ്, നൗമല്‍, അബ്​ദുല്‍ ജലീല്‍ മല്ലപ്പള്ളി, പി.പി ജാസിര്‍, ടി.കെ സിറാജുദ്ദീന്‍, കെ.ജെ ശമീം, മുഹമ്മദ് ശരീഫ്, മുഹമ്മദ് റഫീഖ്, എം.എം ഫൈസല്‍, അഷ്റഫലി, അബ്​ദുല്‍ അസീസ്, മഹ്​മൂദ്, വി.വി.കെ അബ്​ദുല്‍ മജീദ്, യു.കെ നാസിര്‍, എന്‍.വി അബ്​ദുല്‍ ഗഫൂര്‍, സജീര്‍ കുറ്റ്യാടി, ഇല്‍യാസ് ശാന്തപുരം, മുഹമ്മദ് കുഞ്ഞി, സമീര്‍, മൂസ കെ. ഹസന്‍,  എന്‍. ഷൗക്കത്തലി, ജമീല ഇബ്രാഹിം, സഈദ റഫീഖ്, റഷീദ സുബൈര്‍, ജുമാന സമീര്‍, പി.വി ഷഹ്​നാസ്, ഷബീറ മൂസ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - event-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.