Posted On
date_range Updated On
date_range എട്ടിക്കുളം പ്രവാസി കൂട്ടായ്മ ‘നാെട്ടാരുമ’ സംഘടിപ്പിച്ചു
അബൂദബി: യു.എ.ഇ. എട്ടിക്കുളം പ്രവാസി കൂട്ടായ്മ ‘നാട്ടൊരുമ 2017’ സംഘടിപ്പിച്ചു. അബൂദബി സുഡാനി സോഷ്യല്‍ സെൻററിൽ നടന്ന പരിപാടിയിൽ വിവിധ കലാ-കായിക മത്സരങ്ങളുണ്ടായിരുന്നു.
40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ 22ഓളം പേരെ ചടങ്ങില്‍ ആദരിച്ചു.
പ്രോഗ്രാം കൺവീനര്‍ ഇ.പി. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ചെയർമാന് ഒ.പി. അബ്ദുൽ റഹ്മാന് ആമുഖ പ്രസംഗം നടത്തി. കെ.പി. അഹമദ് കുഞ്ഞി, എം.വി. മുസ്തഫ, പി. മുഹമ്മദ് അബ്ദുൽ റഹ്മാന്, എ.ഒ.പി. അബ്ദുൽ ഹമീദ്, ഇ.പി. ഹാരിഫ് എന്നിവർ നേതൃത്വം നൽകി. കെ.പി. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.