Posted On
date_range Updated On
date_range രക്തസാക്ഷികൾക്ക് പ്രണാമം; വ്യാഴം വരെ ഇത്തിസലാത്തും ഡുവും ‘30 നവംബർ’
അബൂദബി: സ്മാരകദിനം പ്രമാണിച്ച് മൊബൈൽ സേവന കമ്പനികളായ ഇത്തിസലാത്തിനും ഡുവിനും താൽക്കാലിക പേര് മാറ്റം. ‘30 നവംബർ’ എന്ന പേരാണ് ഇരു കമ്പനികളും സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ഇൗ പേരുമാറ്റം നിലനിൽക്കും. ഇരു കമ്പനികളുടെയും സിം ഉപയോഗിക്കുന്നവരുടെ ഫോണുകളിലൊക്കെ ‘30 നവംബർ’ എന്നാണ് ഇൗ ദിവസങ്ങളിൽ കാണിക്കുക. രക്തസാക്ഷി ദിനാചരണത്തിെൻറ ഭാഗമായി നെറ്റ്വർക് പേര് ‘30 നവംബർ’ എന്നാക്കുന്നതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇത്തിസലാത്ത് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സെപ്റ്റംബറിലും ഇരു കമ്പനികളും സമാന നടപടി കൈക്കൊണ്ടിരുന്നു. സൗദി അറേബ്യയുടെ ദേശീയ ദിനത്തിന് ‘യു.എ.ഇ^കെ.എസ്.എ ടുഗെതർ’ എന്നായിരുന്നു നെറ്റ്വർക് നാമമായി കാണിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.