അബൂദബി: യു.എ.ഇയിലെ ഇത്തിസലാത്ത് വരിക്കാർക്ക് ഫിക്‌സഡ് നെറ്റ്വർക്കുകളിൽ 5ജി സൂപ്പർഫാസ്റ്റ് വേഗം വീടുകളിൽ ലഭിക്കും. ഉയർന്ന ബാൻഡ് വിഡ്ത്ത് 4കെ വിഡിയോകളും ക്ലൗഡ് അധിഷ്ഠിത ഗെയിമിങ്ങും ആസ്വദിക്കാം. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വെർച്വൽ റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകളുടെ ആവശ്യകത ത്വരിതപ്പെടുത്തിയ സാഹചര്യത്തിൽ 5ജി സേവനങ്ങൾ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കും.
യു.എ.ഇയിലെ ഇത്തിസലാത്ത് വരിക്കാർക്ക് മികച്ച സാങ്കേതികവിദ്യയിൽ ഉയർന്ന അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിെൻറ ഫലമായാണ് സുപ്രധാനമായ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്.ഡബ്ല്യു.എ) സൗകര്യം. യു.എ.ഇ താമസക്കാർക്കും ബിസിനസുകൾക്കും ടെലികമ്യൂണിക്കേഷൻസ് നവീകരണത്തിെൻറ അനേകം സാധ്യതകളാണ് ഇനി ലഭിക്കുകയെന്ന് ഇത്തിസലാത്ത് മൊബൈൽ നെറ്റ്വർക് സീനിയർ വൈസ് പ്രസിഡൻറ് സഈദ് അൽ സരൂനി വ്യക്തമാക്കി.
വയർലെസ് സിഗ്നൽ പ്രക്ഷേപണം ചെയ്യുന്ന 5ജി ടവറുകളിലേക്ക് വയർലെസ് കണക്ട് ചെയ്യുന്നതിന് ഇത്തിസലാത്ത് 5ജി കസ്റ്റമർ പ്രിമൈസ് ഉപകരണങ്ങൾ ഉപഭോക്താക്കളുടെ ഭവനങ്ങളിൽ സ്ഥാപിക്കും.ഫൈബറിനു സമാനമായ രീതിയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കൾക്ക് 5ജി ഉപകരണവുമായി വൈഫൈ റൂട്ടറിനെ ബന്ധിപ്പിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.