പെരുന്നാളിന്​ ഇത്തിസലാത്തി​െൻറ സൗജന്യ വൈഫൈ 

അബൂദബി:  പെരുന്നാ​ളാഘോഷ കാലത്ത്​ സൗജന്യ വൈഫൈ ഒര​ുക്കി ഇത്തിസലാത്ത്​. ഇന്ന്​ മുതൽ സെപ്​റ്റംബർ ഒമ്പതു വരെ മാളുകളിലും റസ്​റ്ററൻറുകളിലും മറ്റു പൊതുസ്​ഥലങ്ങളിലും ജനങ്ങൾക്ക്​ സൗജന്യമായി അതിവേഗ ഇൻറർനെറ്റ്​ സൗകര്യമാണ്​ നൽകുകയെന്ന്​ കമ്പനി ചീഫ്​ കൺസ്യൂമർ ഒഫീസർ ഖാലിദ്​ അൽ ഖൂലി പറഞ്ഞു.  യു.എ.ഇ മൊബൈൽ നമ്പറുള്ള ആർക്കും ഇൗ സൗകര്യം ഉപയോഗിക്കാനാവും. വൈഫൈ സൗകര്യം ലഭിക്കുന്ന പാർക്കുകളിലും മാളുകളിലും ബീച്ചുകളിലുമെല്ലാം യു.എ.ഇ വൈഫൈ ബൈ ഇത്തിസലാത്ത്​ എന്ന സിഗ്​നൽ മുഖേന കണക്​ട്​ ചെയ്​ത്​ രജിസ്​റ്റർ ചെയ്യുകയേ വേണ്ടു. എസ്​.എം.എസ്​ ആയി ലഭിക്കുന്ന പാസ്​വേർഡ്​ ഉപയോഗിച്ച്​ ഇൻറർനെറ്റ്​ സേവനം പ്രയോജനപ്പെടുത്താം.  ഇത്തിസലാത്ത്​ വൈഫൈ ഹോട്ടസ്​പോട്ടുകൾ etisalat.ae/wifi എന്ന വെബ്​സൈറ്റിലോ ഇത്തിസലാത്ത്​ ആപ് വഴിയോ അറിയാം.  

Tags:    
News Summary - Etisalat free wifi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.