Posted On
date_range Updated On
date_range ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ്
ദുബൈ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 31വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേയസ് അറിയിച്ചു. ഇതോടെ, ജൂലൈ 21ന് ശേഷം വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. യാത്രക്കാരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, എമിറേറ്റ്സ്, എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ജൂലൈ 21 വരെ സർവീസുണ്ടാവില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. പെരുന്നാളിന് ശേഷം യാത്രാവിലക്ക് നീക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.