ഇ^പേമെൻറ്​ വ്യാപിക്കുന്നെങ്കിലും വിപണിയില്‍ തളരാതെ കറന്‍സി

അബൂദബി: ഇ^പേമ​​െൻറ്​ സംവിധാനത്തിൽ വലിയ മുന്നേറ്റം നടത്തുന്ന യു.എ.ഇയില്‍ 75 ശതമാനം ഇടപാടുകള്‍ ഇപ്പോഴും കറന്‍സിയിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല്​ വര്‍ഷത്തിനിടെ ഇ-^പേമ​​െൻറ്​ സംവിധാനത്തില്‍ രാജ്യത്ത്​ 102 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടും ഇത്​ മൊത്തം ഇടപാടി​​​െൻറ 25 ശതമാനം മാത്രമേ ആകുന്നുള്ളൂ. ബസ്​യാത്ര മുതല്‍ ഭക്ഷണം വരെ ഇ^പേമ​​െൻറ്​ സംവിധാനത്തിലൂടെ സാധ്യമാകുന്ന യു.എ.ഇയില്‍ മൊത്തം ഇടപാടുകളുടെ 75 ശതമാനം ഇപ്പോഴും കറന്‍സിയിലാണെന്നാണ് ഫസ്​റ്റ്​ അബൂദബി ഗള്‍ഫ് ബാങ്കി​​​െൻറ സീനിയര്‍ വൈസ് പ്രസിഡൻറും പേമ​​െൻറ്​ വിഭാഗം തലവനുമായ രമണകുമാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

2011നും 2015നും ഇടക്ക് ബാങ്ക് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാട്​ 7500 ലക്ഷം ദിര്‍ഹമായി ഉയര്‍ന്നു. നാല്​ വർഷത്തി​നിടെ 102 ശതമാനം വളര്‍ച്ചയാണിത്. അപ്പോഴും വിപണിയിലെ രാജാവ് കറന്‍സി തന്നെയാണെന്ന് പഠനം പറയുന്നു. 81 ശതമാനം ജനങ്ങളും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമാണ് യു.എ.ഇ. 90 ശതമാനം വീടുകളിലും ഇൻറര്‍നെറ്റ് കണക്​ഷനുണ്ട്. അതിനാൽ തന്നെ പണരഹിത വിപ്ലവത്തിന് എന്തുകൊണ്ടും അനുകൂലമായ രാജ്യം. എന്നിട്ടും മാറ്റം മന്ദഗതിയിലാണ്. 

2020ഓടെ ഇ^കോമേഴ്സ് ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. മൂല്യവര്‍ധിത നികുതി കൂടി ഏര്‍പ്പെടുത്തിയതോടെ കണക്കുകള്‍ സുതാര്യമാക്കാന്‍ കൂടുതല്‍ പേര്‍ ഇ^പേമ​​െൻറിലേക്ക് മാറുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Tags:    
News Summary - epament-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.