എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ച
ഇഫ്താര്‍ സംഗമം
ദുബൈ: എനോറ യു.എ.ഇ (എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ) സംഘടിപ്പിച്ച ഈ വർഷത്തെ ഇഫ്താര്‍ സംഗമം ‘ഇഫ്താർ സുദിനം 2024’ എന്ന പേരിൽ മാര്‍ച്ച് 23 ശനിയാഴ്ച ദുബൈ കരാമ സെന്ററിലെ പാർട്ടി ഹാളിൽ നടന്നു. മുന്നൂറിലധികം എടക്കഴിയൂർ നിവാസികൾ പങ്കെടുത്തു.
ഇഫ്താറിനോടനുബന്ധിച്ചു നടന്ന സ്നേഹസംഗമത്തില്‍ സാഹിത്യകാരനും മലയാളം അധ്യാപകനുമായ മുരളി മാഷ് മുഖ്യാതിഥിയായിരുന്നു.
പ്രോഗ്രാം കോഓഡിനേറ്റര്‍ അബ്ദുൽ കാദർ എം.വി, പ്രസിഡന്റ് ഷാജി എം.അലി, സെക്രട്ടറി സമദ്, ഉപദേശകസമിതി അംഗം റസാഖ് അമ്പലത്ത്, വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കർ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ട്രഷറർ സുബിൻ മാത്രംകോട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.