Photo: X

അജ്​മാനിൽ വാഹനാപകടം: അഞ്ച്​ സ്വദേശികൾ മരിച്ചു

അ​ജ്​​മാ​ൻ: പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്വ​ദേ​ശി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്. സ്വ​ദേ​ശി ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ ര​ണ്ട്​ പെ​ൺ​മ​ക്ക​ളും മ​രു​മ​ക​ളു​മാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ജ്​​മാ​നി​ലെ മ​സ്ഫൂ​ത്ത്​ ഏ​രി​യ​യി​ലാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്.

ദു​ബൈ​യി​ലെ ഹ​ത്ത​യി​ൽ നി​ന്ന്​ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ന്​ പി​റ​കി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ട്ര​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൊ​ലീ​സും ആം​ബു​ല​ൻ​സും എ​ത്തി​യാ​ണ്​ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, അ​ഞ്ചു പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യും അ​ജ്​​മാ​ൻ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. ട്ര​ക്ക്​ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി​ട്ടു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Emirati family killed in car crash in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.