ദുബൈ: ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടികയിൽ യു.എ.ഇയുടെ സുപ്രധാന വിമാനകമ്പനികൾ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദുമാണ് ഇടം നേടിയത്. ഒന്നാം സ്ഥാനത്ത് ഖത്തർ എയർവേസാണ്. ഏവിയേഷൻ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറിങ് ഏജൻസിയായ ആസ്ട്രേലിയയിലെ എയർലൈൻ റേറ്റിങ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവർഷവും തയാറാക്കുക. കാബിൻ സജ്ജീകരണത്തിലെ പുതുമകൾ, യാത്രാസേവനം എന്നിവയിലെ മികവുകൾക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സർവീസുമാണ് വിവിധ കമ്പനികളെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിച്ചത്. പട്ടികയിൽ നിലമെച്ചപ്പെടുത്തിയാണ് എമിറേറ്റ്സ് അഞ്ചാംസ്ഥാനത്തേക്ക് ഉയർന്നത്.
പ്രീമിയം ഇക്കണോമിക്ലാസിെൻറ മികവാണ് എമിറേറ്റസിെൻറ മുന്നേറ്റത്തിന് കാരണം. 120ലോക നഗരങ്ങളിലേക്ക് എമിറേറ്റ്സ് നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്. കോവിഡ് കാലത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് കമ്പനി മാറികൊണ്ടിരിക്കയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പെരുന്നാൾ, വേനലവധി എന്നിവ വന്നതോടെ എമിറേറ്റിലെ വിദേശയാത്രികരുടെ എണ്ണത്തിലും വർധനയുണ്ട്.
പട്ടികയിൽ ഇരുപതാം സ്ഥാനത്താണ് അബൂദബിയുടെ ഇത്തിഹാദ് എയർവേസ്. വളരെ വേഗത്തിൽ വളരുന്ന ഇത്തിഹാദ് നിലവിൽ 54 കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ജീവനക്കാരുടെ വാക്സിനേഷൻ പൂർണമായും പൂർത്തിയാക്കിയ ആദ്യ എയർലൈൻ കൂടിയാണ് ഇത്. എയർ ന്യൂസിലന്റ്, സിങ്കപ്പൂർ എയർലൈൻസ്, ആസ്ട്രേലിയയുടെ ക്വാൻറാസ് എന്നിവയാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റു വിമാനകമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.