ഷാര്‍ജ: ഷാർജയിലെ പള്ളികളിൽ പള്ളികളിൽ അന്തരീക്ഷ ഉൗഷ്മാവനുസരിച്ച് ചൂടും തണുപ്പും സ്വയം ക്രമീകരിക്കുന്ന സ്മാർട്ട് എയർ കണ്ടീഷനറുകൾ. ഷാര്‍ജ- വൈദ്യുതി ജല വിഭാഗം (സേവ) അഞ്ച് പള്ളികളിലായി 88 സ്മാര്‍ട്ട് എയര്‍കണ്ടീഷനറുകളാണ് വെച്ചത്. സ്വയം നിയന്ത്രണം യന്ത്രം സ്ഥാപിച്ചതിലൂടെ 30 ശതമാനം വൈദ്യുതി ഉപയോഗം കുറക്കാനാകുമെന്നാണ് സേവ കണക്ക് കൂട്ടുന്നത്.
ജല-വൈദ്യുതി ഉപയോഗം പരമാവധി കുറക്കാന്‍ പള്ളിയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും സേവ ഉണര്‍ത്തുന്നു. ആരാധനാലയങ്ങളില്‍ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ നടത്താനും ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ടുമെൻറുമായി ചേർന്ന് സമഗ്ര പരിപാടി തയ്യാറാക്കിയതായി സേവ ചെയര്‍മാന്‍ ഡോ. റാഷീദ് ആല്‍ ലീം പറഞ്ഞു .
സാധാരണ ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുമെന്നും നമസ്കാര ശേഷം എയര്‍കണ്ടീഷനറുകളുടെ പ്രവര്‍ത്തനം നിറുത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ ഒരു പള്ളിയില്‍ തെര്‍മോസ്റ്റാട്ടുകള്‍ സ്ഥാപിച്ചു നടത്തിയ സമഗ്ര പഠനത്തില്‍ ഇത് വൈദ്യുതി ഉപയോഗം 26 ശതമാനം കുറഞ്ഞതായി കണ്ടണ്ടെത്തിയിരുന്നു. തുടർന്നാണ് മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചതെന്ന് സേവ എഞ്ചിനീയര്‍ ഘാദ സെയ്ം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.