Posted On
date_range Updated On
date_range ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു
ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിനാണ് ഗള്‍ഫ് രാജ്യങ്ങളും അയല്‍ അറബ് രാഷ്ട്രങ്ങളും പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെയാണ് പെരുന്നാള്‍. ഒരുമാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാളിനെ വരവേൽക്കാനായി വിശ്വാസി സമൂഹം പള്ളികളും ഈദുഗാഹുകളിലുമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ കുടുംബ സമേതം നമസ്കാരത്തിനെത്തിയിരുന്നു. കേരളത്തിൽ കാസർകോഡും ഇന്നാണ് പെരുന്നാൾ ആഘോഷം. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ തിങ്കളാഴ്ചയാണ് ഇൗദുൽ ഫിത്ർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.