ഡോ. ആസാദ് മൂപ്പന്
Posted On
date_range Updated On
date_range ഈദുൽ ഫിത്ർ ആശംസ നേർന്ന് ഡോ. ആസാദ് മൂപ്പന്
ദുബൈ: ഈദുല്‍ ഫിത്ര് ആശംസ നേർന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന്. അനുഗ്രഹീതമായ റമദാന് മാസത്തോട് വിടപറയുമ്പോള്‍ അനുകമ്പയുടെയും ചിന്തയുടെയും നന്ദിയുടെയും ചൈതന്യത്തോടെ മുന്നോട്ടുപോകാനാകണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഈദ് വീടുകളില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും സമ്മാനിക്കട്ടെ. സമൂഹങ്ങളില്‍ സ്നേഹവും ദയയും സൗഹാര്‍ദവും പ്രചരിപ്പിക്കാന്‍ ഈദിന്റെ ചൈതന്യം പ്രചോദിപ്പിക്കട്ടെ. സന്തോഷവും പുഞ്ചിരിയും പ്രിയപ്പെട്ട ഓര്‍മകളും നിറഞ്ഞ ഒരു അനുഗ്രഹീതമായ ഈദ് ആശംസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.