ബലിപെരുന്നാൾ; ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു

അബുദാബി: വലിയപെരുന്നാൾ ആഘോഷങ്ങൾക്കായി ജി.സി.സിയിലേക്ക് അവശ്യവസ്തുക്കളുടെ സു​ഗമമായ ലഭ്യത ഉറപ്പാക്കി ലുലു. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉൾപ്പടെ എത്തിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽ നിന്നടക്കം ഏറ്റവും മികച്ച മാംസോത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്. ബലിപെരുന്നാളിനായി 3500 ടണ്ണിലേറെ ഇറച്ചിയാണ് ചാർട്ടേഡ് വിമാനങ്ങളിൽ ലുലു എത്തിക്കുന്നത്. മികച്ച ​ഗുണമേന്മയുള്ള ഫ്രഷ് ഉത്പന്നങ്ങളാണ് മിതമായ നിരക്കിൽ ലഭ്യമാക്കുക. പ്രീമിയം മട്ടൺ, ബീഫ്, പോൾട്ടറി, ബേബി ക്യാമൽ ഉൾപ്പടെ ലഭ്യമാണ്​.

കൂടാതെ, സ്പെഷ്യൽ ഖുർബാനി ഓഫറുകളും ഉറപ്പാക്കി. മെയ് 21 വരെ ഉപഭോക്താക്കൾക്ക് ഓർഡറുകൾ ബുക്ക് ചെയ്യാം. ഇതിന് പുറമേ, ഹോം അപ്ലെയൻസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫാഷൻ അക്സസറീസ്, ഫൂട്ട് വെയർ, ലേഡീസ് ബാ​ഗ്, ബേബി അക്സസറീസ് തുടങ്ങിയവക്ക്​ 200 ദിർഹം വരെ ഷോപ്പ് ചെയ്യുന്നവർക്കായി ഹാഫ് പേ ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. വിവിധതരം ചോക്ലേറ്റുകൾ, ​ഗിഫ്റ്റ് ഐറ്റങ്ങൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്​. ഓൺലൈൻ പർച്ചേസുകൾക്കും ആകർഷകമായ ഓഫറുകളുണ്ട്.

Tags:    
News Summary - Eid-ul-Adha; Lulu delivers essential items on chartered flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.