ഈദുൽ അദ്​ഹ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദു​ബൈ: യു.​എ.​ഇ​യി​ൽ ഈ​ദു​ൽ അ​ദ്​​ഹ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 27 മു​ത​ൽ 30 വ​രെ നാ​ലു ദി​വ​സ​മാ​ണ്​ പൊ​തു​അ​വ​ധി. എ​ന്നാ​ൽ, തു​ട​ർ​ന്ന്​ വ​രു​ന്ന ദി​വ​സ​ങ്ങ​ൾ ശ​നി​യും ഞാ​യ​റും ആ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ ആ​റു ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും.

അ​വ​ധി​ക്ക്​ ശേ​ഷം ജൂ​ലൈ മൂ​ന്നി​നാ​യി​രി​ക്കും വീ​ണ്ടും​ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക.വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്.

അ​റ​ഫ ദി​ന​വും തു​ട​ർ​ന്ന്​ വ​രു​ന്ന ഈ​ദു​ൽ അ​ദ്​​ഹ​യും പ്ര​മാ​ണി​ച്ച്​ രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ നാ​ലു ദി​വ​സ​ത്തെ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ നേ​ര​ത്തെ​ യു.​എ.​ഇ മ​​ന്ത്രി​സ​ഭ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തീ​യ​തി സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല.

Tags:    
News Summary - Eid-ul-Adha announces public holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.