ദുബൈ: ദുബൈ ഇസ്‌ലാമിക് അഫയേഴ്സിെൻറ കീഴില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെൻറര്‍ ഒരുക്കുന്ന അല്‍ഖൂസ് അല്‍മനാര്‍ ഈദ് ഗാഹിൽ നമസ്കാരത്തിന് അല്‍മനാര്‍ സെൻറര്‍ ഡയറക്ടർ അബ്ദുസലാം മോങ്ങം നേതൃത്വം നല്‍കും. രാവിലെ 5.45ന് നമസ്കാരം ആരംഭിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എ.പി. അബ്ദുസമദ്, ജനറൽ കൺവീനർ വി.കെ. സകരിയ എന്നിവർ അറിയിച്ചു. അല്‍ഖൂസ് (055 6170510), ദേര (04 272273), ഖിസൈസ് (04 263391, 055-8407216), ബര്‍ദുബൈ (050-5545496) എന്നീ സ്ഥലങ്ങളില്‍ നിന്ന് സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തും.
ഈദ് ഗാഹിെൻറ പ്രവര്‍ത്തനങ്ങള്‍ക്കായി എ.പി. അബ്ദുസമദ്, വി.കെ. സകരിയ എന്നിവരുടെ നേതൃത്വത്തിലെ സ്വാഗതസംഘം വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. അബൂബക്കര്‍ കരേക്കാട്, കോയക്കുട്ടി നൗഷാദ്, (വൈസ് ചെയര്‍മാന്‍മാര്‍) അബ്ദുല്‍ വാഹിദ് മയ്യേരി, അബൂബകക്കര്‍ സ്വലാഹി (കണ്‍വീനര്‍മാര്‍), നിയാസ് മോങ്ങം, ജമാല്‍, (ടെക്നിക്കല്‍), ഇബ്‌റാഹിം കൂട്ടി, ജസീല്‍ (റവന്യു), അബ്ദുല്‍ ഹമീദ്, സമീര്‍ സീറ (വളണ്ടിയര്‍), മുഹമ്മദ് ഹനീഫ് ഡി.വി.പി, അഷ്‌റഫ് നാദല്‍ശിബ (റഫ്രഷ്മെൻറ്), അബ്ദുറഹീം കോയക്കുട്ടി, റിനാസ് ചെട്ടിയാംകണ്ടി (റിലീഫ്),റുബീന നൗഷാദ്, സഫീന ടീച്ചര്‍, ജിന്‍സി നസീര്‍, ഫെമിന്‍, ഡോ. സുഹാദ (വനിതാ വിഭാഗം)എന്നിവരാണ് മറ്റു ഭാരവാഹികൾ.
ആലോചനാ യോഗത്തിൽ വൈസ് പ്രസിഡൻറ് നൗഷാദ് കോയകുട്ടി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സ്വലാഹി, എ.ടി.പി കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ഹമീദ്, ജസീല്‍ പി.കെ, റിനാസ്, മുഹമ്മദ് ഹനീഫ് സ്വലാഹി, റഫീഖ് മാടാംബത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.