അബൂദബി: അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ച പച്ചയാമകളി ൽ രണ്ടെണ്ണം എത്തിച്ചേർന്നത് ഒമാനിലെ റാസൽ ഹദ്ദിൽ. പച്ചയാമകളുടെ വംശവർധന ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി അവയുടെ വഴികൾ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഏപ്രിലിൽ ആമകളെ ബൂതിയ െഎലൻഡിലെ ജലാശയത്തിൽ വിട്ടത്. ഇവയിൽ വിസ്ഡം, റെസ്പെക്ട് എന്നീ പേരുകളിലുള്ള ആമകളാണ് 1100 കിലോമീറ്റർ അകലെയുള്ള റാസൽ ഹദ്ദിലെത്തിയത്. സായിദ് വർഷത്തോടുള്ള ആദരമായാണ് ഇവക്ക് വിസ്ഡം, െറസ്പെക്ട് എന്നിങ്ങനെ പേരുകൾ നൽകിയത്.
വിസ്ഡം ആണ് ആദ്യം ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങിയത്. 30 ദിവസത്തിന് ശേഷം റെസ്പെക്ടും അതേ വഴിയിൽ വെച്ചുപിടിച്ചു. ഇരു ആമകളും റാസൽ ഹദ്ദിലെത്താൻ ഒരു മാസമാണെടുത്തത്. ഒരു ദിവസം 36 കിലോമീറ്റർ അവ സഞ്ചരിച്ചു. മക്കെൂറിൽ ശരാശരി ഒന്നര കിലോമീറ്ററാണ് ഇവ നീന്തിയത്. സാറ്റൈലറ്റ് ടാഗിൽനിന്നാണ് ഇത്തരം വിവരങ്ങൾ ഇൗദ് ശേഖരിച്ചത്. ആമകൾ മുട്ടയിടാനുള്ള തയാറെടുപ്പിലാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ഇൗ കണ്ടെത്തൽ സായിദ് വർഷത്തിൽ നമുക്ക് ആഘോഷിക്കാൻ കഴിയുന്ന മറ്റൊരു സംരക്ഷണ വിജയമാണെന്ന് ഇൗദ് സെക്രട്ടറി ജനറൽ റസാൻ ഖലീഫ ആൽ മുബാറക് പറഞ്ഞു. ഇൗ കണ്ടെത്തലുകൾ സമീപ രാജ്യങ്ങൾക്ക് കൈമാറി ആമകളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വകീരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഏഴിനം കടലാമകളാണുള്ളത്. അബൂദബിയിലെ ജലാശയങ്ങളിൽ രണ്ട് ഇനങ്ങളുണ്ട്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ ആമകളും വംശനാശഭീഷണി നേരിടുന്ന പച്ചയാമകളുമാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.