ദുബൈ: ഇൗദുൽ ഫിത്വർ വേളയിൽ യു.എ.ഇയുടെ നായകർ ജനങ്ങൾക്കും വിവിധ രാഷ്ട്രത്തലവൻമാർക്കും പെരുന്നാൾ ആശംസകൾ നേർന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രിം കൗൺസിൽ അംഗങ്ങളും എമിറേറ്റ് ഭരണാധികാരികളും, കിരീടാവകാശികൾ എന്നിവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.
യു.എ.ഇ രാഷ്ട്ര നായകർക്ക് ലോകമെമ്പാടു നിന്നും രാഷ്ട്രത്തലവൻമാരും ഉന്നത വ്യക്തികളും ആശംസ നേർന്നിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സാബീൽ മസ്ജിദിലാണ് പെരുന്നാൾ നമസ്കാരത്തിനെത്തുക. തുടർന്ന് സാബിൽ മജ്ലിസിൽ ആശംസകൾ സ്വീകരിക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കും.
വിവിധ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ നമസ്കാരത്തിനെത്തും. പെരുന്നാൾ ദിവസം മുശ്രിഫ് പാലസിൽ അദ്ദേഹം സന്ദർശകരെ സ്വീകരിക്കും. സുപ്രിം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ബദഇൗ ഇൗദ് മുസല്ലയിൽ നമസ്കാരത്തിനെത്തും. അൽ ബദാഇ പാലസിൽ അദ്ദേഹം സന്ദർശകരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.