Posted On
date_range Updated On
date_range ഈദുൽ അദ്ഹ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു
ദുബൈ: ഈദുൽ അദ്ഹ പ്രമാണിച്ച് യു.എ.ഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയാണ് അവധി. -ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഹിജ്റ കലണ്ടർ പ്രകാരം ദുൽഹിജ്ജ മാസം ഒമ്പതിനും 12നുമാണ് പൊതു അവധി. ജൂൺ ഏഴിന് അബൂദബിയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. സൗദി അറേബ്യയിലും ഏഴിന് മാസപ്പിറവി ദൃശ്യമായതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.