'ഹയർ ആൻ എക്​സിക്യൂട്ടിവുമായി'ഇ.സി.എച്ച്​

ദുബൈ: കമ്പനി സർവിസ്​, ഡോക്യു​മെ​േൻറഷൻ, ടൈപ്പിങ്​ മേഖലയിലെ നവീന ആശയമായ 'ഹയർ ആൻ എക്​സിക്യൂട്ടിവുമായി' എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ (ഇ.സി.എച്ച്​). പ്രവാസി സമൂഹത്തിനിടയിൽ പുതിയ ആശയത്തിന്​ മികച്ച സ്വീകാര്യതയാണ്​ ലഭിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച്​ എം.ഡി ഇഖ്​ബാൽ മാർക്കോണിയുടെ നേതൃത്വത്തിലാണ്​ പുതിയ ആശയം നടപ്പാക്കിയത്​.

എമിഗ്രേഷൻ, വിസ, ലേബർ, കമ്പനി ഫോർമേഷൻ തുടങ്ങിയ സർക്കാർ സേവനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ടും ഓൺലൈൻ വഴിയും നിർവഹിക്കാനും ഇതേകുറിച്ച്​ പഠിക്കാനും അതുവഴി ചൂഷണം തടയാനും ലക്ഷ്യമിട്ടാണ്​ 'ഹയർ ആൻ എക്​സിക്യൂട്ടിവ്​' പദ്ധതി നടപ്പാക്കുന്നത്​. അടുത്തവർഷത്തോടെ ദുബൈയിലെ സർക്കാർ സേവനങ്ങൾ കടലാസ്​ രഹിതമാക്കുന്നത്​ മുന്നിൽകണ്ടാണ്​ ആശയം സജീവമാക്കിയതെന്ന്​ ഇഖ്​ബാൽ മാർക്കോണി പറഞ്ഞു. മിതമായ നിരക്കിലും വേഗത്തിലും ഇടപാടുകൾ നടത്താൻ സഹായിക്കുകയും ഇതേകുറിച്ച്​ പഠിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.

സേവനം ആവശ്യമുള്ളവർ 0569159191 എന്ന നമ്പറിൽ വിളിക്കുകയോ startup@echuae.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യണ​മെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.