എബോള: മൂന്നു രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം

അബൂദബി: എബോള വൈറസ് രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്ത്, അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ റിപ്പബ്ലിക് ഓഫ് ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എ. ഇ വിദേശകാര്യ മന്ത്രാലയം സ്വദേശികളോടും താമസക്കാരോടും നിർദേശിച്ചു..

നിലവിൽ ഈ രാജ്യങ്ങളിലുള്ള യു.എ.ഇ പൗരന്മാർ അതീവ ജാഗ്രത പാലിക്കുകയും ആരോഗ്യ-സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരുകയും വേണം.

Tags:    
News Summary - Ebola: Avoid travel to three countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.