Posted On
date_range Updated On
date_range ഖോർഫക്കാനിൽ ഭൂചലനം
ദുബൈ: ഖോർഫക്കാൻ തീരത്ത് 2.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 3.03നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തിന്റെ ഈ ഭാഗങ്ങളിൽ ചെറിയ പ്രകമ്പനമുണ്ടായതായി ചില താമസക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലയോര, തീരദേശ പ്രദേശത്താണ് അഞ്ച് കിലോമീറ്റർ താഴ്ചയിൽ ഭൂചലനമുണ്ടായത്. രാജ്യത്ത് മറ്റു ആഘാതങ്ങളൊന്നും ഭൂചലനം കാരണമുണ്ടായിട്ടില്ലെന്ന് ദേശീയ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.