ഇ.അഹമ്മദിനെ അനുസ്മരിച്ചു

ദുബൈ: ഒരിക്കല്‍ പോലും തന്‍െറ പ്രസ്താവനകള്‍ മാറ്റിപ്പറയുകയോ തിരുത്തുകയോ ചെയ്തില്ല എന്നതാണഎ് മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഇ.അഹമദിനെ വ്യത്യസ്തനാക്കുന്നതെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്.  സ്ഥലവും സാഹചര്യവും നോക്കി അതിനനുസരിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, പറയുന്ന കാര്യം കൃത്യതയോടും തന്‍റെടത്തോടെയും ആരുടെ മുന്നിലും സധൈര്യം പാറയുകയും ചെയ്ത നേതാവാണ് ഇ.അഹമ്മദെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജില്ലാ പ്രസിഡന്‍റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബൈ പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹ, ഇസ്മായില്‍ ഏറാമല, ചാര്‍ലി ബെഞ്ചമിന്‍,മുസ്തഫ തിരൂര്‍,ഹസൈനാര്‍ തോട്ടുംഭാഗം,ആര്‍.ഷുക്കൂര്‍, പുന്നക്കല്‍ മുഹമ്മദാലി,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്രാ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ റഷീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.വി നാസര്‍ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.    
 

News Summary - eahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.