മാളുകളിൽ ഇ സിഗരറ്റ്​ വലിച്ചാൽ പിടിവീഴും

ദുബൈ: ഷോപ്പിങ്​ മാളുകളിൽ ഇ സിഗരറ്റി​​െൻറ ഉപയോഗം പൂർണമായും അവസാനിപ്പിക്കാൻ ദുബൈ മുൻസിപ്പാലിറ്റി കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. ഇ സിഗരറ്റ്​ ഉപയോഗിക്കുന്നവരെ മാളിനുള്ളിലോ സമീപത്തോ കണ്ടാൽ പൊലീസിൽ ഏൽപ്പിക്കണമെന്ന്​ മാളുകളിലെ സുരക്ഷാ ജീവനക്കാർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുൻസിപ്പാലിറ്റിയുടെ പബ്ലിക്​ ഹെൽത്ത്​ ആൻറ്​ സേഫ്​റ്റി വകുപ്പ്​ ഡയറക്​ടർ റിഥ സൽമാൻ പറഞ്ഞു. ഇൗ വിഷയത്തോടൊപ്പം എക്​സ്​കലേറ്ററുകളുടെ സുരക്ഷയും വകുപ്പ്​ പരിശോധിക്കുന്നുണ്ട്​. പൊതുസ്​ഥലങ്ങളിൽ പുകയില ഉപയോഗിക്കുന്നത്​ വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ നിരോധിച്ചതാണ്​. ഇ സിഗരറ്റുകളുടെ ഇറക്കുമതിയും വിൽപനയും വിലക്കിയിട്ടുമുണ്ട്​. ഇ സിഗരറ്റുകൾ ഉപയോഗിക്കുന്ന കൗമാരക്കാർ പെ​െട്ടന്ന്​ തന്നെ മയക്കുമരുന്നുകൾക്ക്​ അടിമപ്പെടുമെന്ന്​ ബ്രിട്ടീഷ്​ മെഡിക്കൽ ജേർണൽ അടുത്തിടെ മുന്നറിയിപ്പ്​ നൽകിയിരുന്നു. 
Tags:    
News Summary - e cigarette-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.