Posted On
date_range Updated On
date_range പൊടിക്കാറ്റ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ദുബൈ: പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ദുബൈ വേൾഡ് സെൻട്രൽ (അൽ മക്തൂം എയർപോർട്ട്) ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് ഇവ ഇറങ്ങിയത്. സാധാരണ നില വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ വിമാന സർവിസിനെ ബാധിച്ചതായി ൈഫ്ല ദുബൈയും അറിയിച്ചു. ദുബൈയിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങളെയും ഇവിടെ ഇറങ്ങേണ്ടവരെയും ബാധിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.