ദുബൈ: സാരിചുറ്റി ദുബൈ നഗരത്തിലൂടെ ഓടിയ മലയാളി വനിതകളായിരുന്നു ദുബൈ വിമന്‍സ് റണ്‍ ഓട്ടമല്സരത്തിെൻറ ശ്രദ്ധാകേന്ദ്രം. വിവിധ പ്രായക്കാരായ 30 വനിതകളാണ് സാരിയുടുത്ത് ഓട്ടത്തിനെത്തിയത്. സാരിയും പര്‍ദയുമൊക്കെ ഓട്ടമല്‍സരത്തിന് തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ഈവര്‍ഷത്തെ ദുബൈ വിമന്‍സ് റണ്‍. സാരിയിലെ ഓട്ടമല്‍സരം ഇടക്ക് നടത്തമായി ചുരുങ്ങിയെങ്കിലും എല്ലാവരും വിജയകരമായി ഫിനിഷ് ചെയ്തു. ജേതാക്കളേക്കാള്‍ ശ്രദ്ധാകേന്ദ്രം ഇവരായിരുന്നു. ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ബോളിവുഡ് താരം സോനു സൂഡ് വരെയെത്തി. സാരി ഇന്‍ സ്റ്റൈല്‍ എന്ന സാരിപ്രേമികളുടെ കൂട്ടായ്മയാണ് സാരിയുടുത്ത് ഒാടാൻ ആഹ്വാനം ചെയ്തത്. സാരിയെ കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവ് നല്‍കുകയായിരുന്നു ലക്ഷ്യം. കൈത്തറി സാരികൾ ഉടുത്തായിരുന്നു ഒാട്ടം. ആരാധനാലയങ്ങളിലും മറ്റു പോകാൻ സാരിയുടുക്കാമെങ്കിൽ ഒാട്ടമൽസരത്തിനും സാരിയുടുത്ത് പെങ്കടുക്കാമെന്നായിരുന്നു മുഖ്യസംഘാടക ഭീമ അൻസാറിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.