ദുബൈ: പതിനായിരത്തോളം ഒാട്ടക്കാരികൾ പെങ്കടുക്കുന്ന ദുബൈ വിമൺസ് റൺ ഏഴാം പതിപ്പ് നവംബർ 17ന്. ഇതിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായും നവംബർ 12 വരെ തുടരുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെനിയയുെട ദീർഘദൂര ഒാട്ടക്കാരി ടെഗ്ലാലെറൂപ്പ് ഇത്തവണ ദുബൈയിൽ ഒാടാനെത്തുന്നുണ്ട്.
ദേശീയ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിലാണ് യു.എ.ഇ അത്ലറ്റിക്സ് ഫെഡറേഷൻ മത്സരം നടത്തുന്നത്. വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തുന്ന മത്സരത്തിന് ദുബൈ ഫൗണ്ടേഷൻ ഫോർ വിമൺ ആൻറ് ചിൽഡ്രൻ മുഖ്യപങ്കാളിയാണ്.
അഞ്ചു കി.മീ, 10 കി.മീ ദൂരങ്ങളിലായി രണ്ടു മത്സരങ്ങളാണ് ബിസിനസ് ബേയിൽ നടക്കുക. 150 ദിർഹമാണ് രജിസ്ട്രേഷൻ ഫീ.
യു.എ.ഇയുടെ അദ്ഭുത ജിംനാസ്റ്റിക്സ് ബാലിക ലാമിയ താരിഖ് മലാല്ലഅൽ ഫർസി, അംഗവൈകല്യമുള്ള അത്ലറ്റും ഫിറ്റ്നസ് പരിശീലകയുമായ ഡറീൻ ബർബർ, ചിത്രകാരി സനാ ഖാൻ എന്നിവരെ ഇത്തവണത്തെ ദുബൈ വിമൺസ് റൺ അംബാസഡർമാരായി പ്രഖ്യാപിച്ചു.ബോളിവുഡ് നടനും നിർമാതാവുമാണയ സോണു സൂദ് പുരുഷ അംബാസഡറാകും.
വാർത്താ സമ്മേളനത്തിൽ യു.എ.ഇ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് അഹ്മദ് അൽ കമാലി, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് ഹരീബ്, സംഘാടകരായ പ്ലാൻ ബി ഗ്രൂപ്പ് ചെയർമാൻ ഹർമീക് സിങ്, മർയം ബിൻ തനീയ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.