മാലിന്യ സംസ്​കരണത്തിന്​ തിളക്കമുള്ള ദുബൈ മാതൃക 

ദുബൈ: നഗര ശുചിത്വത്തിലും ശുദ്ധ ഉൗർജത്തിലും ഒരുപോലെ നിഷ്​കർഷത പുലർത്തുന്ന ദുബൈയിൽ മാലിന്യം സംസ്​കരിച്ച്​ വൈദ്യുതി ഉൽപാദിപ്പിക്കാൻ 250 കോടി ദിർഹം ചെലവിട്ട്​   വൻപദ്ധതി വരുന്നു.   പാഴ്​വസ്​തുക്കളിൽ നിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇൗ പ്ലാൻറിന്​ ഖരമാലിന്യം സംസ്​കരിച്ച്​ 1.2ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാൻ ശേഷിയുണ്ട്​. വർസാൻ മേഖലയിൽ രണ്ട്​ ഹെക്​ടർ വിസ്​തൃതിയിലാണ്​ ഇത്​ സ്​ഥാപിക്കുക. പ്രതിവർഷം 1.82 ദശലക്ഷം ടൺ മാലിന്യമാണ്​ ഇവിടെ സംസ്​കരിക്കാൻ കഴിയുകയെന്ന്​ നഗരസഭാ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദിവസേന ദുബൈയിലുണ്ടാവുന്ന 8000 ടൺ ഖരമാലിന്യത്തിൽ 5000 ടൺ ദിവസേന സംസ്​കരിക്കാൻ പുതിയ ​പ്ലാൻറിനു കഴിയും. അതുവഴി 2020 ആകു​േമ്പ​ാ​േഴക്കും പ്രതിദിനം 185 ​മെഗാവാട്ട്​ വൈദ്യുതിയും ഉൽപാദിപ്പിക്കാനാവും.

ബുർജ്​ ഖലീഫ പോലുള്ള 2000 കൂറ്റൻ കെട്ടിടങ്ങൾക്ക്​ ഇതിൽ നിന്നുള്ള ഉൗർജം മതിയാവും. വരും മാസങ്ങളിൽ നിർമാണം ആരംഭിക്കുന്ന പദ്ധതി എക്​സ്​പോ 2020ന്​ മുൻപ്​ പൂർത്തിയാക്കാനാണ്​ ശ്രമമെന്ന്​ അധികൃതർ വ്യക്​തമാക്കി.   ദുബൈയുടെ ഉൗർജ സുസ്​ഥിരതക്ക്​ പദ്ധതി ഗുണകരമാവുമെന്ന്​ ദുബൈ ജലവൈദ്യുതി അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സഇൗദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. പ്ലാൻറിൽ നിന്നുള്ള വൈദ്യുതി ദീവയുടെ ഗ്രിഡുമായി ബന്ധിപ്പിക്കും. കാർബൺ ബഹിർഗമനം കുറക്കുവാനും 2050 ആകു​േമ്പാഴേക്കും നഗരത്തിലെ 75 ശതമാനം വൈദ്യുതി ശുദ്ധ ഉറവിടങ്ങളിൽ നിന്നാക്കുവാനും സഹായിക്കുമെന്നും ദുബൈ നഗരസഭയും നിർവഹണ ഏജൻസിയും തമ്മിലെ കരാറിൽ പറയുന്നു. സ്വിസ്​ കമ്പനിയായ ഹിറ്റാച്ചി സോസെൻ ഇനോവ, ബെൽജിയത്തിൽ നിന്നുള്ള നിർമാണ കമ്പനി ബെസിക്​സ്​ എന്നിവയാണ്​ പ്ലാൻറ്​ നിർമാണ^ നിർവഹണ ചുമതല നിർവഹിക്കുക. 

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.