ദുബായില്‍ വന്ന് രാപാര്‍ക്കാം; കഴിഞ്ഞ  വര്‍ഷമത്തെിയത് 1.49 കോടി സന്ദര്‍ശകര്‍

ദുബൈ: ലോകടൂറിസം ഭൂപടത്തിലെ പ്രധാന സാന്നിധ്യമായി ദുബൈ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം 1.49 കോടി സന്ദര്‍ശകരാണ് ഇവിടെയത്തെിയത്. ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിച്ച നഗരങ്ങളില്‍ നാലാം സ്ഥാനമാണ് ദുബൈക്ക്. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണിത്. ആഗോള വിനോദ സഞ്ചാരമേഖലയുടെ ശരാശരി പ്രകടനത്തിന്‍െറ ഇരട്ടി നേട്ടമാണ് ദുബൈ കൈവരിച്ചത്. 2020നകം പ്രതിവര്‍ഷം രണ്ടു കോടി സന്ദര്‍ശകരെ  ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിഭാവനം ചെയ്ത ടൂറിസം തന്ത്രങ്ങള്‍  ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ദുബൈ ടൂറിസം ഡി.ജി ഹിലാല്‍ സഈദ് അല്‍മാറി പറഞ്ഞു.  
 തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വരവില്‍ 13 ശതമാനം വര്‍ധനയാണുള്ളത്. 
ഇതില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യയില്‍ നിന്നാണത്തെിയത്. ജി.സി.സി രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് കൂടുതല്‍ സഞ്ചാരികളെ സമ്മാനിച്ചത്. 
ബ്രിട്ടനില്‍ നിന്നാണ് കൂടുതല്‍ യൂറോപ്യന്‍ സഞ്ചാരികളത്തെിയത്.  മികച്ച വാണിജ്യ സംവിധാനങ്ങളും വിനോദകേന്ദ്രങ്ങളും താമസ-ഗതാഗത സൗകര്യങ്ങളുമാണ് ദുബൈയെ  സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്.

News Summary - dubai tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.