Posted On
date_range Updated On
date_range വനിതകൾക്ക് ബാഡ്മിൻറൺ ടൂർണമെൻറുമായി ദുബൈ സ്പോർട്സ് കൗൺസിൽ
ദുബൈ: കായിക മേഖലകൾ ഒന്നൊന്നായി തുറക്കുന്ന ദുബൈയിൽ വനിത ബാഡ്മിൻറൺ ടൂർണമെൻറ് തുടങ്ങുന്നു. സെപ്റ്റംബർ 19 മുതൽ 26 വരെയാണ് ടൂർണമെൻറ്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന സ്പോർട്സ് വേൾഡിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ രണ്ടു കാറ്റഗറിയിലായി 32 ടീമുകൾ പങ്കെടുക്കും. സ്വദേശി, പ്രവാസി താരങ്ങൾ പങ്കെടുക്കും. രജിസ്ട്രേഷൻ ആരംഭിച്ചു. ദുബൈ സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 പേർക്കാണ് അവസരം. മാസങ്ങളായി കായികലോകം അടഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ പേർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ വനിത കായിക വികസന വകുപ്പ് മാനേജർ ഫൗസിയ ഫാരിദൂൻ പറഞ്ഞു. രാജ്യത്തെ സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിലുള്ളവർക്ക് പങ്കെടുക്കാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.