Posted On
date_range Updated On
date_range ദുബൈ പുഴാതി കെ.എം.സി.സി സോക്കർ ഫെസ്റ്റ് ഇന്ന്
ദുബൈ: പുഴാതി കെ.എം.സി.സി സംഘടിപ്പിക്കുന്ന കെ.പി. ഫൈസൽ സ്മാരക ഫുട്ബാൾ ടൂർണമെന്റ് ‘കെ.പി.എഫ്.എം സോക്കർ ഫെസ്റ്റ് - സീസൺ 8’ ഞായറാഴ്ച മൂന്നു മുതൽ ദുബൈ ഖിസൈസിലുള്ള സ്റ്റാർ ഇന്റർനാഷനൽ സ്കൂളിലെ അൽ ഔല ഗ്രൗണ്ടിൽ നടക്കും. 12 പ്രമുഖ ടീമുകൾക്കുവേണ്ടി നാട്ടിലെയും വിദേശത്തെയും പ്രശസ്തരായ താരങ്ങൾ ഗ്രൗണ്ടിലിറങ്ങും. അത്ത ഖാലിദിന്റെയും ബത്തക്ക ഷബീറിന്റെയും പേരിൽ നടത്തുന്ന മാസ്റ്റേഴ്സ് ട്രോഫിയുടെ നാലാം സീസണും അന്നേ ദിവസം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.