‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ എന്ന പേരിൽ തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ് നടത്തിയ പരിപാടി

തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ്

ദുബൈ: ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ എന്ന പേരിൽ തൊഴിലാളികൾക്കായി പദ്ധതി സംഘടിപ്പിച്ച്​ അവരുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ്. അൽ തായ് കമ്യൂണിറ്റി ഫോറത്തിന്‍റെ ഭാഗമായി, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ അൽ ഖവാനീജ് പൊലീസ് സ്റ്റേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.

തൊഴിലാളികളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.മികച്ച സേവനങ്ങൾക്കും ജീവിതനിലവാരം ഉയർത്തുന്നതിനും കമ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനകരമെന്ന വിലയിരുത്തലാണ്​ അധികൃതർക്കുള്ളത്​.

തൊഴിലാളികളുടെ ഭാഗത്തുനിന്ന് വലിയ പങ്കാളിത്തവും താൽപര്യവുമാണ് പദ്ധതിക്ക് ലഭിച്ചത്. തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാനും വിവിധ പൊലീസ് സേവനങ്ങളെക്കുറിച്ച് അധികൃതരുമായി നേരിട്ട് ചർച്ച ചെയ്യാനും അവർക്ക്​ അവസരമൊരുങ്ങി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ദുബൈ പൊലീസിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമായിരുന്നു പരിപാടി.

Tags:    
News Summary - Dubai Police seeks feedback and suggestions from workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.