ദുബൈ പൊലീസ് ജീവനക്കാർക്കുവേണ്ടി ഒരുക്കിയ ചടങ്ങിൽ സമ്മാനം വിതരണം ചെയ്യുന്നു
ദുബൈ: ജീവനക്കാരുടെ കുടുംബങ്ങളിൽ സന്തോഷംപകരുക എന്ന ലക്ഷ്യംവെച്ച് ദുബൈ പൊലീസ് 400 പേർക്ക് ആദരവും സമ്മാനങ്ങളും ഒരുക്കി. പൊലീസിലെ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിലെ സുരക്ഷാ ബോധവത്കരണ വിഭാഗമാണ് റമദാനോടനുബന്ധിച്ച് ജീവനക്കാർക്ക് വേണ്ടി പരിപാടി ഒരുക്കിയത്. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ വിവിധ സൗജന്യ ആരോഗ്യപരിശോധന, കണ്ണ് പരിശോധന, ഐഗ്ലാസ് ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, തിരഞ്ഞെടുത്ത അഞ്ചുപേർക്ക് യാത്രാ ടിക്കറ്റുകൾ വിതരണം, റമദാൻ കിറ്റ് വിതരണം എന്നിവയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. പാചക എണ്ണ, അരി, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ റമദാൻ കിറ്റാണ് വിതരണം ചെയ്തത്.
വിവിധ സന്ദർഭങ്ങളിൽ ദുബൈ പൊലീസ് ജീവനക്കാർക്കായി ഒരുക്കിവരുന്ന പരിപാടികളുടെ തുടർച്ചയായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സൂപ്പർവൈസർമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സന്തോഷ സന്ദർഭങ്ങളിൽ ഐക്യപ്പെടുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയതെന്ന് ലഫ്. ഖാലിദ് സഖ്ർ അൽ ഹായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.