സ്​മാർട്ട്​ ദുബൈയിൽ ഇനി ചവറ്റുകൊട്ട പോലും സ്​മാർട്ട്

ദുബൈ:   മാലിന്യം നിക്ഷേപിക്കാൻ സ്​ഥാപിച്ച കുപ്പത്തൊട്ടികൾ നിറഞ്ഞ്​ കവിഞ്ഞ്​ റോഡിലാകെ ദുർഗന്ധം വമിക്കുന്ന കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും അടുത്ത തവണ ദുബൈ സന്ദർ​ശിക്കാൻ വരു​േമ്പാൾ ഇവിടെ നഗരസഭ പുതുതായി സ്​ഥാപിച്ച ചവറുവീപ്പകൾ ഒന്നു വന്ന്​ കാണണം. പരിസ്​ഥിതിക്ക്​ ഇണങ്ങുന്ന, പ്രകൃതിക്ക്​ ദോഷം സൃഷ്​ടിക്കാത്ത, മലിനീകരണം സൃഷ്​ടിക്കാത്ത മാലിന്യ സംസ്​കരണത്തിന്​ ഇൗ നഗരം നൽകുന്ന പ്രാധാന്യം ഒന്ന്​ കണ്ട്​ പഠിക്കണം. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുന്നതിനും സംസ്​കരണം എളുപ്പമാക്കുന്നതിനും  100 സ്​മാർട്ട്​ വീപ്പകളാണ്​ ശൈഖ്​ സായിദ്​ റോഡിൽ നഗരസഭ പുതുതായി സ്​ഥാപിച്ചിരിക്കുന്നത്​. ​  

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും സെൻസറുകളും ഘടിപ്പിച്ചവയാണ്​ ഇൗ വീപ്പകൾ. വീപ്പയിൽ വീഴുന്ന മാലിന്യം തിരിച്ചറിയുന്നതിനും അളക്കുന്നതിനും അമർത്തി ഒതുക്കുന്നതിനും ഇതിൽ സംവിധാനമുണ്ട്​. വീപ്പയിലെ മാലിന്യം അമർത്തി ഒതുക്കി എട്ടിരട്ടി വസ്​തുക്കൾ  നിക്ഷേപിക്കാനുള്ള സൗകര്യം ഇതിലുണ്ട്​. മാലിന്യം നിറഞ്ഞാൽ പിന്നെ റോഡിലേക്ക്​ നിറഞ്ഞ്​ തുളുമ്പില്ല, പകരം കൺട്രോൾ സ​​െൻററിൽ സന്ദേശം എത്തിക്കും. ഉടനടി അവ നീക്കം ചെയ്യുന്നതിന്​ സൗകര്യമൊരുക്കും അധികൃതർ.

ഏറ്റവും മികച്ച നിലവാരത്തിൽ മാലിന്യ സംസ്​കരണം നടത്താനുള്ള ദുബൈ നഗരസഭയുടെ നിശ്​ചയദാർഢ്യത്തി​​​െൻറ ഭാഗമായാണ്​ ഇത്തരമൊരു നൂതനാശയം കൊണ്ടുവന്നതെന്ന്​ സംസ്​കരണ വിഭാഗം മേധാവി അബ്​ദുൽ മജീദ്​ അബ്​ദുൽ അസീസ്​ അൽ സൈഫാഇ പറഞ്ഞു.   ഒരു വശത്ത്​ പതിവ്​ മാലിന്യങ്ങളും മറ്റൊന്നിൽ പുനരുപയോഗം ചെയ്യാവുന്ന ഗ്ലാസ്​, പ്ലാസ്​റ്റിക്​, കടലാസ്​ തുടങ്ങിയ മാലിന്യങ്ങളും നിക്ഷേപിക്കാനാണ്​ നിർദേശിക്കുക. ഇൗച്ചയോ കീടങ്ങളോ ഒന്നും അടുക്കാത്ത രീതിയിലാണ്​ വീപ്പ രൂപകൽപന ചെയ്​തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്​.

Tags:    
News Summary - Dubai Muncipality-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.