ക്യു നില്‍ക്കാതെ ദുബൈ  മലയാളി സംഘടിപ്പിച്ചത്  രണ്ടായിരത്തിന്‍െറ നൂറു നോട്ട്

ദുബൈ:  ആയിരം, അഞ്ഞുറ് നോട്ടുകള്‍ പിന്‍വലിച്ചതിന് പകരമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ രണ്ടായിരത്തിന്‍െറ നോട്ടിനായി രാജ്യത്തെമ്പാടും ജനങ്ങള്‍ കിലോമീറ്റര്‍ നീണ്ട ക്യൂവില്‍ കാത്തു നിന്ന് ദുരിതപ്പെടുമ്പോള്‍ മറുവശത്ത് നോട്ടുകച്ചവടവും തകൃതി. പാവപെട്ട ജനങ്ങള്‍ നിത്യ ജീവിതത്തിന് വേണ്ടി ബാങ്കുകളിലും എ.ടി.എം കൌണ്ടറില്‍ ക്യൂ നില്‍കുമ്പോഴാണ് നോട്ടിന്‍െറ കരിഞ്ചന്ത വില്‍പന നടക്കുന്നത്. 
വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ശേഖരിക്കുന്നത് ഹോബിയാക്കിയ കോഴിക്കോട് സ്വദേശിയായ പ്രവാസി രണ്ടായിരത്തിന്‍െറ നൂറ് നോട്ടുകളുമായാണ് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് ദുബൈയിലത്തെിയത്. രണ്ടു ലക്ഷം രൂപക്ക്  അതിലേറെ തുക നല്‍കിയാണ് അദ്ദേഹം നോട്ടുകെട്ടുകള്‍ സ്വന്തമാക്കിയത്. ബാങ്കുകളിലും പോസ്റ്റ് ഒഫീസുകളിലും ആവശ്യത്തിന് നോട്ടുകള്‍ ഇല്ളെന്ന പരാതി നിലനില്‍ക്കെയാണ് കമീഷന്‍ വാങ്ങി പണം നല്‍കുന്നത്. ക്യൂ നിന്ന് വാങ്ങുന്ന നോട്ടുകള്‍ ശേഖരിക്കുന്ന സംഘങ്ങളും സജീവമാണത്രെ.
നാണയശേഖരം ഹോബിയാക്കിയ ഇദ്ദേഹത്തിന്‍െറ കൈവശം ഇന്ത്യയുടെയും മറ്റു വിവിധ രാജ്യങ്ങളുടെയും പഴയതും പുതിയതുമായ കറന്‍സികളുടെ വിപുലമായ ശേഖരമുണ്ട്.

Tags:    
News Summary - dubai malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.