Posted On
date_range Updated On
date_range കെ.എം.സി.സി ദുബൈ കൊല്ലം കമ്മിറ്റിയുടെ വിമാനം നാടണഞ്ഞു
ദുബൈ: കെ.എം.സി.സി ദുബൈ കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ടർ ചെയ്ത മൂന്നാമത്തെ വിമാനം റാസൽഖൈമയിൽ നിന്ന് നാട്ടിലേക്ക് പറന്നു. സ്ത്രീകളും ചെറുപ്പക്കാരും പ്രായമായവരുമുൾപ്പടെ 179 യാത്രക്കാരാണ് തിരുവനന്തപുരത്തേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലുള്ളത്.
കൊല്ലം ജില്ലാ പ്രസിഡൻറ് ഷെഹീർ പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറർ കെ.സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് ലോക്ഡൗൺ വേളയിൽ നടത്തി വന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് തുടർച്ചയായാണ് താങ്ങാവുന്ന നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.