Posted On
date_range Updated On
date_range ദുബൈ വിമാന താവള യാത്രക്കാർ നേരത്തേ പുറപ്പെടണം
ദുബൈ: റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണമെന്ന് നിർദേശം. വ്യാഴാഴ്ച രാത്രി മുതലാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
വിമാന യാത്രക്കാർ നിശ്ചയിച്ച സമയത്തിന് മൂന്നു മണിക്കൂർ മുൻപെങ്കിലും പുറപ്പെടുന്നത് നന്നാവും. വഴിയിൽ സംഭവിക്കാവുന്ന ഗതാഗത തടസ്സങ്ങളും ബുദ്ധിമുട്ടുകളും മൂലം യാത്ര തടസ്സപ്പെടാതിരിക്കാനാണിത്. ഏതെല്ലാം റോഡുകളിലാണ് വഴി തിരിച്ചുവിടൽ ഉണ്ടാവുക എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.